കാഞ്ഞൂർ ഫൊറോന ബൈബിൾ കൺവൻഷൻ ഇന്നു മുതൽ
1487973
Wednesday, December 18, 2024 4:15 AM IST
കാലടി: 22 ാ മത് കാഞ്ഞൂർ ഫൊറോന ബൈമ്പിൾ കൺവൻഷൻ ഇന്ന് മുതൽ ആരംഭിക്കും. വയനാട് മക്കിയാട് ബെനഡിക്ട് ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ജോയി ചെമ്പകശേരിയും ടീമംഗങ്ങളുമാണ് ധ്യാനം നയിക്കുന്നത്. 'അവിടുത്തെ നോക്കിയവർ പ്രകാശിതരായ് അവർ ലജ്ജിത രാവുകയില്ല' (സങ്കീർത്തനം 34.5) എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.
എല്ലാ ദിവസവും വൈകീട്ട് 4.30 ന് ജപമാല, വിശുദ്ധ കുർബാന വചന പ്രഘോഷണം എന്നിവ നടക്കും. 20,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള പന്തലാണ് ഒരുക്കിയിരിക്കുന്നത്. 22ന് സമാപിക്കും. കൺവൻഷന്റെ ഓരോ ദിവസത്തേയും ശുശ്രുഷകൾക്കു ശേഷം വിവിധ സ്ഥലങ്ങളിക്ക് ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ടന്ന് ഭാരവാഹികൾ അറിയിച്ചു.