ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ മാർച്ചും പ്രതിഷേധ ധർണയും
1488746
Saturday, December 21, 2024 3:52 AM IST
മൂവാറ്റുപുഴ : സമഗ്ര ശിക്ഷ കേരളം പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള സാന്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കല്ലൂർക്കാട്, കൂത്താട്ടുകുളം, പിറവം, മൂവാറ്റുപുഴ ഉപജില്ല കമ്മിറ്റികളിൽ നിന്നുള്ളവർ സമരത്തിൽ പങ്കടുത്തു. അരമനപ്പടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധമാർച്ച് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു.
സംസ്ഥാനത്തുടനീളം കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് മൂവാറ്റുപുഴയിലും മാർച്ചും ധർണയും നടന്നത്. പ്രതിഷേധ മാർച്ചിനെ തുടർന്ന് നടന്ന ധർണ സിഐടിയു മൂവാറ്റുപുഴ ഏരിയ സെക്രട്ടറി സി.കെ സോമൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ല വൈസ് പ്രസിഡന്റ് ഷാജി ജോണ് അധ്യക്ഷത വഹിച്ചു.
ധർണയിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, സംസ്ഥാന സെക്രട്ടറി എൽദോ ജോണ്, മൂവാറ്റുപുഴ ഉപജില്ലാ സെക്രട്ടറി എൽദോ കുര്യാക്കോസ്, സക്കറിയാ, എ.ബി. ദീപ തുടങ്ങിയർ പ്രസംഗിച്ചു