ഇംപ്രസാരിയോ മിസ് കേരള മത്സരം നാളെ
1488232
Thursday, December 19, 2024 5:53 AM IST
കൊച്ചി: ഇംപ്രസാരിയോയുടെ 24ാമത് എഡിഷന് മിസ് കേരള 2024 നാളെ വൈകിട്ട് ആറിന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. ഹയ ഡയമണ്ട്സ്, ഹെയര്‍ ഒ ക്രാഫ്റ്റ്, സില്‍വര്‍ വുഡ് ഹോട്ടല്‍സ്, ഗ്രാന്‍ഡ് ഹയാത്ത്, സ്റ്റാര്‍ലിറ്റ് സ്യൂട്ട്സ് എന്നിവയുമായി സഹകരിച്ച് സ്വയംവര സില്‍ക്സ് അവതരിപ്പിക്കുന്ന പരിപാടി ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമാണ്.
ഈ മാസം ഏഴിന് നടന്ന ഓഡിഷനുകളിലൂടെയാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്. മുന്നൂറിലധികം എന്‍ട്രികളില്‍ നിന്നും ഓഡിഷനുകളിലൂടെ 19 പേരാണ് ഫൈനലിലെത്തിയത്.