മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മികവിനുള്ള അംഗീകാരം
1488496
Friday, December 20, 2024 4:42 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മധ്യമേഖലയിലെ മികവിനുള്ള അംഗീകാരം ലഭിച്ചു. വിതരണത്തിനൊരുങ്ങുന്ന തപാൽ ഉരുപ്പടികൾ അന്നുതന്നെ വിതരണം നടത്തിയതിനുള്ള അംഗീകാരമാണ് ലഭിച്ചത്. എറണാകുളം കച്ചേരിപ്പടി ആശീർഭവനിൽ നടന്ന ചടങ്ങിൽ പോസ്റ്റ് മാസ്റ്റർ ജനറൽ സെയിദ് റഷീദ് അഭിനന്ദന പത്രങ്ങളും മെമന്റോയും കൈമാറി.
പോസ്റ്റൽ ഡയറക്ടർ എൻ.ആർ. ഗിരി പങ്കെടുത്തു. രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ്, പാർസൽ, മണി ഓർഡർ, വിപിപി തുടങ്ങിയവ അതാതു ദിവസംതന്നെ വിതരണം നടത്തിയതിനാണ് അംഗീകാരം. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകൾ ഉൾക്കൊള്ളുന്ന മധ്യമേഖലാ തലത്തിലാണ് അംഗീകാരം. പോസ്റ്റ് മാസ്റ്റർ ജിനീഷ് ജോയി, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ രമാ ദേവി എന്നിവരുടെ നേതൃത്വത്തിലുള്ള പോസ്റ്റുമാന്മാരായ വി.എൻ. രാജി, മഞ്ജു ആർ. നായർ, റമീസ് രാജ, എം.എസ്. ശാരി, ആര്യ ഗോപി, സന്ധ്യാ ദേവി, തസ്നി യൂസഫ് എന്നിവരാണ് തപാൽ വിതരണം നടത്തുന്നത്. മധ്യമേഖലയിലെ മികച്ച പോസ്റ്റുമാനുള്ള അംഗീകാരം വി.എൻ. രാജിക്കു ലഭിച്ചു.