ബാംബൂ കോർപറേഷൻ അടച്ചു പൂട്ടലിന്റെ വക്കിൽ; ഇന്ന് തൊഴിലാളി പ്രതിഷേധം
1488736
Saturday, December 21, 2024 3:52 AM IST
അങ്കമാലി: പൊതുമേഖലാ സ്ഥാപനമായ ബാംബൂ കോർപറേഷൻ അധികാരികളുടെ അനാസ്ഥയെ തുടർന്ന് അടച്ചുപൂട്ടലിന്റെ വക്കിൽ. കോർപറേഷനെ രക്ഷി ക്കാൻ സർക്കാർ നടപടി യെടു ക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ഇന്ന് ബാംബൂ കോർപറേഷൻ ഹെഡ് ഓഫീസിനു മുന്നിലേക്ക് മാർച്ച് നടത്തും.
മാർച്ച് മുൻ ബാംബൂ കോർപറേഷൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യും.ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാക്കൾ പ്രസംഗിക്കും. ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ നേതാക്കളായ ടി.പി. ദേവസിക്കുട്ടി, എം.ടി. വർഗീസ്, കെ.വി. ജയൻ , സി.വി. ശശി, മാർട്ടിൻ ബി. മുണ്ടാടന് , ബിജു പൗലോസ് , മാത്യൂസ് കോലഞ്ചേരി, ദേവസിക്കുട്ടി പൈനാടത്ത് , മനോജ് നാൽപ്പാടൻ എന്നിവർ പ്രസംഗിക്കും.
പതിനായിരക്കണക്കിന് തൊഴിലാളികൾ ഈ തൊഴിലിനെ മാത്രം ആശ്രയിച്ച് ജീവിച്ചു വരുന്നവരുണ്ട്. വെട്ടി കൊണ്ടുവരുന്ന ഈറ്റ, നെയ്ത്ത് കേന്ദ്രങ്ങളിലും തൊഴിലാളികൾക്കും വിതരണം ചെയ്യാതെ സ്വകാര്യ കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നത് മൂലം തൊഴിലാളികൾ പട്ടിണിയിലാണ്. 1.5കോടി രൂപയുടെ ബാംബൂ ബോർഡ് കെട്ടിക്കിടക്കുകയാണ്.
ഒരു കോടി രൂപയുടെ പനമ്പ് വിവിധ നെയ്ത്ത് കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നു. ഇത് വിറ്റഴിക്കുന്നുള്ള യാതൊരു നടപടിയും മാനേജ്മെന്റ് സ്വീകരിക്കുന്നില്ല. ഫാക്ടറി തൊഴിലാളികളുടെ 12 മാസത്തെ ശമ്പളം കുടിശികയാണ്.
ഫാക്ടറി തൊഴിലാളികളുടെയും ഡിപ്പോ തൊഴിലാളികളുടെയും പിഎഫ് മൂന്നു കോടി രൂപ കുടിശികയാണ്. പിരിഞ്ഞുപോയ ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും 12 മാസത്തെ ശമ്പളവും കുടിശികയാണ്. ജിഎസ്ടി കുടിശികക മൂന്നു കോടി,നെയ്ത്തു തൊഴിലാളികളുടെ ഡിഎ കുടിശിക നാലു കോടി, നെയ്ത്തു കേന്ദ്രങ്ങളുടെ വാടക കുടിശികക ഒരു കോടി ഇങ്ങനെയെല്ലാം നോക്കുമ്പോൾ 22 കോടി രൂപയുടെ നഷ്ടത്തിലും ബാധ്യതയിലുമാണ് ബാംബൂ കോർപറേഷൻ.
മുൻ സർക്കാരിന്റെ കാലത്ത് ലഭിച്ച പോലുള്ള സർക്കാർ സഹായങ്ങൾ പോലും ഇപ്പോൾ ലഭിക്കുന്നില്ല. ഇനിയും 58 മാസത്തെ ഡിഎ കുടിശികക നൽകാനുണ്ട്.
ഇതേ തുടർന്നാണ് ഭരണാകൂല സംഘടന തന്നെ സമരവുമായി രംഗത്തിറങ്ങിയത്.