അനാഥർക്കും വിധവകൾക്കും കരുതൽ നൽകണം: മാർ പുന്നക്കോട്ടിൽ
1488199
Thursday, December 19, 2024 5:22 AM IST
തൊടുപുഴ: ദൈവത്തിന്റെ ദൃഷ്ടിയിൽ അതീവപരിഗണന അർഹിക്കുന്നവരാണ് വിധവകളെന്ന് മാർ ജോർജ് പുന്നക്കോട്ടിൽ. യൂദിത്ത് നവോമി കോതമംഗലം രൂപത വാർഷികവും ക്രിസ്മസ് ആഘോഷവും ടൗണ്‍ പള്ളി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധവകൾക്കും അനാഥർക്കും കരുണയും കരുതലും സമൂഹം പകർന്നു നൽകണമെന്നും മാർ പുന്നക്കോട്ടിൽ പറഞ്ഞു. നൂതന കാഴ്ചപ്പാടുമായി യൂദിത്ത് നവോമി എന്ന വിഷയത്തിൽ ഫാ. ജോസ് കണ്ടത്തിൽ ക്ലാസ് നയിച്ചു.
കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് മിനി ജോണ്സണ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ.ജോസ് കിഴക്കേൽ, റവ. ഡോ. സ്റ്റാൻലി കുന്നേൽ, റവ. ഡോ. ജോർജ് താനത്തുപറന്പിൽ, യൂദിത്ത് നവോമി കെസിബിസ വൈസ് പ്രസിഡന്റ് മോളി ജെയിംസ്, രൂപത വൈസ് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഷിജ റെന്നി, ജോയിന്റ് സെക്രട്ടറി ജെസി ജെയിംസ്, ട്രഷറർ മിനി മാനുവൽ, വിവിധ സംഘടനകളുടെ രൂപത പ്രസിഡന്റുമാരായ ഡിഗോൾ ജോർജ് കൊളന്പേൽ, ടോം ജെ. കല്ലറയ്ക്കൽ, പ്രഫ.ജോസ് ഏബ്രഹാം, ജോയ്സ് മുക്കുടം, മാതൃവേദി വൈസ് പ്രസിഡന്റ് ലിസി ഷാജി എന്നിവർ പ്രസംഗിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി 14 ഫൊറോനകളിൽ നിന്നും കലാപരിപാടികളും അവതരിപ്പിച്ചു.