അങ്കമാലി അർബൻ ബാങ്കിലെ ക്രമക്കേട്: മൂന്നു മുൻ ഡയറക്ടർമാർ കൂടി അറസ്റ്റിൽ
1488491
Friday, December 20, 2024 4:42 AM IST
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ വായ്പാ ക്രമക്കേടിമായി ബന്ധപ്പെട്ട് ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന മൂന്നുപേർ കൂടി അറസ്റ്റിൽ. രാജപ്പൻ നായർ, പി.വി. പൗലോസ്, മേരി ആന്റണി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.
രാജപ്പൻ നായർ മുൻ പ്രസിഡന്റും പി.വി. പൗലോസ് വൈസ് പ്രസിഡന്റുമായിരുന്നു. സംഘത്തിന്റെ96 കോടിയോളം രൂപ വ്യാജ വായ്പവഴി സ്വന്തമാക്കിയ മുൻപ്രസിഡന്റ് പി.ടി.പോൾ ഒരു വർഷം മുൻപ് മരിച്ചതിനെത്തുടർന്നാണ് രാജപ്പൻ നായരെ പ്രസിഡന്റാക്കിയത്.
മുൻ ഡയറക്ടർ ബോർഡംഗങ്ങളായ ടി.പി. ജോർജ്, ദേവസി മാടൻ എന്നിവരെയും രണ്ട് ജീവനക്കാരെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപം നടത്തിയവർക്ക് ഒരു രൂപ പോലും തിരികെ ലഭിക്കാത്ത അവസ്ഥയാണുള്ളത്.