നെൽകൃഷിയുമായി പിറവം സഹകരണ ബാങ്ക്
1488495
Friday, December 20, 2024 4:42 AM IST
പിറവം: പിറവത്തെ സഹകരണ ബാങ്ക് ഇനി കർഷകർക്കൊപ്പം നെൽകൃഷിയുമായി പാടത്തേക്ക്. പിറവത്തിന്റെ നെല്ലറയായ പിറവം പുഞ്ചയിൽ രണ്ടര ഏക്കർ തരിശു നിലത്തിലാണ് ബാങ്കിന്റെ നേതൃത്വത്തിൽ കൃഷിയിറക്കുന്നത്. നെൽകൃഷി ഇല്ലാതാകുന്ന സാഹചര്യത്തിലാണ് ബാങ്ക് സഹകാരികളുടെ ആശയപ്രകരം ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കമിട്ടിരിക്കുന്നത്. പത്താം വാർഡിൽ മനയ്ക്കപ്പടി ഭാഗത്ത് നടീൽ ഉത്സവം ബാങ്ക് പ്രസിഡന്റ് സി.കെ. പ്രകാശ് നിർവഹിച്ചു. കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം മുഖ്യ പ്രഭാഷണം നടത്തി.