ഐടിഐ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കെഎസ്യു മുന്നേറ്റം
1488738
Saturday, December 21, 2024 3:52 AM IST
കളമശേരി: ജില്ലയിൽ ഐടിഐ തെരഞ്ഞെടുപ്പിൽ കെഎസ്യുവിന് മുന്നേറ്റം. കേരളത്തിലെ ഏറ്റവും വലിയ ഐടിഐ കലാലയമായ ഗവൺമെന്റ് കളമശേരി ഐടിഐ, എസ്എഫ്ഐയിൽ നിന്ന് കെഎസ്യു പിടിച്ചെടുത്തു. മുഴുവൻ സീറ്റുകളിലും കെഎസ്യു പ്രതിനിധികൾ വിജയിച്ചു. അങ്കമാലി തുറവൂർ ഗവ. ഐടിഐ രണ്ടാംതവണയും കെഎസ്യു യൂണിയൻ നിലനിർത്തി.
എറണാകുളം മരട് ഗവ. ഐടിഐ യൂണിയൻ രണ്ടാം തവണയും കെഎസ്യു നിലനിർത്തി.
പെരുമ്പാവൂർ ഗവ. ഐടിഐ ചെയർമാൻ സ്ഥാനം കെഎസ്യു പിടിച്ചെടുത്തു. ഇക്കഴിഞ്ഞ എംജി ഇലക്ഷനിലും പോളിടെക്നിക് ഇലക്ഷനിലും കുസാറ്റ് ഇലക്ഷനിലും എറണാകുളം ജില്ലയിൽ കെഎസ്യുവിന് മികവാർന്ന മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നു അതിന്റെ തുടർച്ചയായി ആണ് ഐടിഐ തെരഞ്ഞെടുപ്പിലും കെഎസ്യുവിന്റെ വിജയം.
വിദ്യാഭ്യാസ കച്ചവടത്തിന് ഒത്താശ ചെയ്തും അക്കാഡമിക് നിലവാരം തച്ചുതകർത്തും മുന്നേറുന്ന എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിദ്യാർഥി സമൂഹത്തിന്റെ പ്രതികരണമാണ് ഐടിഐ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്ന് കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണൻ അഭിപ്രായപ്പെട്ടു.