നവീകരിച്ച ഹാർബർ പാലം തുറന്നു
1488744
Saturday, December 21, 2024 3:52 AM IST
തോപ്പുംപടി: അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തോളം അടച്ചിട്ട തോപ്പുംപടി ഹാർബർ പാലം വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാലത്തിന്റെ തകർന്നു കിടന്നിരുന്ന ടാറിംഗ് നടത്തുന്നതിനായാണ് പാലം ഒരു മാസം മുന്പ് അടച്ചിട്ടത്.
ടാറിംഗ് നീക്കിയപ്പോൾ കാലപ്പഴക്കം കൊണ്ട് ടാറിംഗിന് താഴെയുണ്ടായിരുന്ന കോൺക്രീറ്റിന് വിള്ളലുകൾ കണ്ടെത്തിയത്. ശാസ്ത്രീയമായി ഇതടയ്ക്കുന്നതിനുള്ള രാസവസ്തു മിശ്രിതം ഗുജറാത്തിൽ നിന്ന് എത്തിച്ചാണ് വിള്ളലുകൾ അടച്ചത്. ഇതിനു ശേഷം ബിഎംബിസി നിലവാരത്തിൽ ടാറിംഗ് പൂർത്തീകരിച്ച് പാലം ഇന്നലെ തുറന്നു നൽകി.
ഒരു മാസത്തോളം ഹാർബർ പാലം അടച്ചിട്ടതിനെ തുടർന്ന് ബിഒടി പാലം വഴിയായിരുന്നു വാഹനങ്ങളെല്ലാം കടന്നു പൊയ്ക്കൊണ്ടിരുന്നത്. രൂക്ഷമായ ഗതാഗതക്കുരുക്കാണ് കഴിഞ്ഞ ഒരു മാസമായി ഇവിടെ ഉണ്ടായിരുന്നത്.