ഗാന്ധി നട്ടുപിടിപ്പിച്ച മാവിന് നൂറ്റാണ്ടിന്റെ പുണ്യം
1488243
Thursday, December 19, 2024 5:53 AM IST
ആലുവ: യുസി കോളജ് അങ്കണത്തിൽ മഹാത്മ ഗാന്ധി നട്ടുപിടിപ്പിച്ച മാവിന് നൂറ്റാണ്ടിന്റെ പുണ്യം. ഇതിനോടനുബന്ധിച്ച് ഇതേ മാവിൽനിന്ന് വളർത്തിയെടുത്ത 100 മാവിൻതൈകൾകൊണ്ട് മാന്തോപ്പ് വളർത്തിയെടുക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്ന് യുസി കോളജ് മാനേജർ കെ.പി. ഔസേപ്പ്, പ്രിൻസിപ്പൽ മിനി ആലീസ് എന്നിവർ അറിയിച്ചു.
മഹാത്മാ ഗാന്ധി യുസി കോളജിൽ സന്ദർശനം നടത്തിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായാണ് മാന്തോപ്പ് ഒരുക്കുന്നത്. 1925 മാർച്ച് 18 നാണ് ഗാന്ധിജി യുസ. കോളജിലെത്തി മാവ് നട്ടത്.
നിലവിൽ മാവ് സ്ഥിതി ചെയ്യുന്നിടത്ത് ഇരിപ്പിടവും മറ്റും സ്ഥാപിച്ച് ഗാന്ധി സ്ക്വയർ തയാറാക്കും. ഗാന്ധിയൻ ദർശനത്തെക്കുറിച്ചുള്ള രണ്ട് ദിവസത്തെ എക്സിബിഷനും ഒരുക്കുമെന്നു മാനേജ്മെന്റ് അറിയിച്ചു.