കാറിനുള്ളിൽ മരിച്ചനിലയിൽ
1488186
Wednesday, December 18, 2024 10:23 PM IST
ചോറ്റാനിക്കര: ശബരിമല ദർശനം കഴിഞ്ഞെത്തിയ തീർഥാടകനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ന്യൂമാഹി പെരിങ്ങാടി ചുന്ത്രകണ്ടിയിൽ രജീഷ് (45) നെയാണ് മരിച്ചനിലയിൽ കണ്ടത്.
ശബരിമലയിലെ ദർശനത്തിനു ശേഷം ചോറ്റാനിക്കരയിൽ ദർശനത്തിനായെത്തിയ കാറിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന രജീഷിനെ തട്ടിയുണർത്തിയിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പരേതനായ രാജന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: റീന. മൂന്ന് മാസം പ്രായമുള്ള മകൾ ദ്വിത്വി മകളാണ്.