ജീവകാരുണ്യ പ്രവർത്തനങ്ങളിലും കോൺ. പ്രവർത്തകർ സജീവമാകണം: ഡിസിസി പ്രസിഡന്റ്
1487972
Wednesday, December 18, 2024 4:15 AM IST
നെടുമ്പാശേരി : രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കുന്നുകര പഞ്ചായത്തിലെ സബർമതി ചാരിറ്റബിൾ സൊസൈറ്റി സെൻട്രൽ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് വർഷമായി കുന്നുകരയിൽ സജീവമായി രംഗത്തുള്ള സബർമതിയുടെ പ്രവർത്തനം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ സബർമതി പ്രസിഡന്റ് കരീം കാഞ്ഞോടൻ അധ്യക്ഷനായിരുന്നു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഫ്രാൻസിസ് തറയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. അനിൽ, ബ്ലോക്ക് ഭാരവാഹികളായ എം.എ. സുധീർ, എം.എ. അബ്ദുൾ ജബ്ബാർ, സി.യു. ജബ്ബാർ, ഷജിൻ ചിലങ്ങര, പി.പി. ജോയി, സി.എം. മജീദ്, ഷിബി പുതുശേരി, ടി.പി. രാധാകൃഷ്ണൻ, ജിജി സൈമൺ, സബർമതി ജനറൽ സെക്രട്ടറി മനോജ് മുല്ലക്കൽ, കെ.ടി. കൃഷ്ണൻ, പി.ജെ. ജോൺസൻ, സെബി തോമസ്, പി.കെ. മുഹമ്മദ് അജാസ്, അനിൽ. ജി, ഹുസൈൻ കുന്നുകര, ഷാജഹാൻ പാടത്ത്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.