സ്റ്റേഡിയം ടർഫ് ചെയ്യാൻ മുൻ ഫുട്ബോൾ താരങ്ങളുടെ ഐക്യദാർഢ്യ റാലി
1487970
Wednesday, December 18, 2024 4:15 AM IST
ആലുവ: നഗരസഭ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ടർഫിംഗ് പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവയിലെ മുൻകാല ഫുട്ബോൾ കളിക്കാരുടെ സംഘടനയായ ആലുവ വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ പ്രകടനം നടത്തി.
ഗാന്ധി സ്ക്വയറിൽ നിന്നും നഗരസഭ ഓഫീസിലേക്ക് നടത്തിയ ഐക്യദാർഡ്യ റാലി കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്ന എൻ.കെ. ഇട്ടിമാത്യു ഫ്ളാഗ് ഓഫ് ചെയ്തു.തുടർന്ന് ആലുവ മുനിസിപ്പൽ സെക്രട്ടറി, മുനിസിപ്പൽ ചെയർമാൻ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകി.
ലോകമെമ്പാടും സാർവത്രികമായി ഉപയോഗിക്കുന്ന കൃത്രിമ ടർഫ് സംബന്ധിച്ച് തെറ്റിധാരണ പരത്തുംവിധം പ്രചരണം നടക്കുന്നത് തടയണമെന്നും നിവേദനത്തിൽ പറഞ്ഞു.