300 ബജറ്റ് ടൂറിസം ട്രിപ്പുകൾ പൂർത്തീകരിച്ച് കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോ
1487977
Wednesday, December 18, 2024 4:16 AM IST
കൂത്താട്ടുകുളം: കെഎസ്ആർടിസി ഡിപ്പോയിൽനിന്നു ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി 300 ട്രിപ്പുകളുമായി കൂത്താട്ടുകുളം ബജറ്റ് ടൂറിസം പൂർത്തീകരിക്കുകയാണ്. 2022 ഏപ്രിൽ 10ന് അഞ്ചുരുളി യാത്രയോടെ ആരംഭിച്ച ഉല്ലാസ യാത്രയാണ് 300 സുന്ദര യാത്രകൾ പൂർത്തിയാക്കുന്നത്.
ഉല്ലാസ യാത്രയുടെ പ്രമോഷൻ സോംഗും യാത്രികരുടെ സഹകരണത്തോടെ ഇറക്കിയിരുന്നു. ഈ മാസം ശിവഗിരി ചെന്പഴന്തി, അയ്യപ്പക്ഷേത്ര ദർശനം എന്നീ തീർഥാടന യാത്രകളും ക്രമീകരിച്ചിട്ടുണ്ട്.
മലന്പുഴ, ചതുരംഗപാറ, മാമലകണ്ടം, മലക്കപ്പാറ, വട്ടവട, രാമക്കൽമേട്, മറയൂർ, കോവളം തുടങ്ങിയ സ്ഥലങ്ങളിലേക്കും കൂടാതെ കുമരകം ഹൗസ് ബോട്ട് ടൂറിസം, സീ അഷ്ടമുടി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. 21ന് വട്ടവട, 22ന് മലന്പുഴ, വേളാങ്കണ്ണി, 23ന് മറയൂർ, 24ന് മലക്കപ്പാറ, 27ന് ഗവി, 28ന് ശിവഗിരി ചെന്പഴന്തി, തെന്മല പാലരുവി, 29ന് രാമക്കൽമേട്, 31ന് സീ അഷ്ടമുടി എന്നീ ട്രിപ്പുകളിലേക്ക് ബുക്കിംഗ് തുടരുന്നു.
കൂടാതെ പുതുവത്സരത്തിൽ ഗ്രൂപ്പ് ബുക്കിംഗ് സൗകര്യവുമുണ്ട്. കപ്പൽയാത്ര ജനുവരിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഫോണ്: 94974 15696, 9497883291.