കാനനിർമാണത്തിനായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്
1488483
Friday, December 20, 2024 4:42 AM IST
ആലുവ: റോഡിന് കുറുകെ കാനനിർമാണത്തിനായി എടുത്ത ആറടി ആഴമുള്ള കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്. ഇരുചക്ര വാഹന യാത്രികനായ പി.എസ്. ദേവ (20) ആണ് അപകടത്തിൽപ്പെട്ടത്. കടുങ്ങല്ലൂർ എടയാർ-പാനായിക്കുളം റോഡിൽ ഇന്നലെ രാത്രി ഏഴോടെയാണ് അപകടം. ബിനാനി സിങ്ക് ജംഗ്ഷന് സമീപം റോഡിന് കുറുകെകുഴിച്ച കുഴിയിലാണ് ബുള്ളറ്റ് യാത്രികൻ വീണത്.
ഇയാളെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനായിക്കുളം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് അപകടത്തിൽപ്പെട്ടത്.നിർമാണം നടക്കുന്ന സ്ഥലത്ത് റിഫ്ലക്ടറോ വെളിച്ചമോ ഉണ്ടായിരുന്നില്ല ഇതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഏലൂരിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി വാഹനം ഉയർത്തിയെടുത്തു.