അങ്കണവാടികൾ സ്മാർട്ടായി
1488238
Thursday, December 19, 2024 5:53 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വാരപ്പെട്ടിയിൽ സ്മാർട്ടാക്കിയ രണ്ട് അങ്കണവാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് മൂന്നാം വാർഡിൽ പാറച്ചാലപ്പടി അങ്കണവാടി, എട്ടാം വാർഡിൽ ഇളങ്ങവം അങ്കണവാടി എന്നിവയാണ് സ്മാർട്ടാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോന്പി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്, ജെയിംസ് കോറന്പേൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനീസ് ഫ്രാൻസിസ്, നിസ മോൾ ഇസ്മായിൽ, റ്റി.കെ. കുഞ്ഞുമോൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എസ്. ബെന്നി, ദീപ ഷാജു, കെ.എം. സൈദ്, അംഗങ്ങളായ പി.പി. കുട്ടൻ, ദിവ്യ സലി, ഷജി ബെസി, ഏയ്ഞ്ചൽ മേരി ജോബി, സിഡിപിഒ ജിഷ ജോസഫ്, സിഡിഎസ് ചെയർപേഴ്സൻ ധന്യ സന്തോഷ്, അങ്കണവാടി ജീവനക്കാരായ ഷാന്റി ടോമി, ശാന്ത ചന്ദ്രൻ, എം.ആർ. സുഭദ്ര എന്നിവർ പ്രസംഗിച്ചു.