തുരുത്തിശേരി സിംഹാസന വലിയ പള്ളിയിൽ ക്രിസ്മസ് ആഘോഷിച്ചു
1488754
Saturday, December 21, 2024 3:52 AM IST
നെടുമ്പാശേരി: തുരുത്തിശേരി സിംഹാസന വലിയ പള്ളിയിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. മുഖ്യാത്ഥിയായിരുന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കേക്ക് മുറിച്ച് ഏല്യാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. വർഗീസ് അരീയ്ക്കൽ കോർ എപ്പിസ്ക്കോപ്പ, ഫാ. തങ്കച്ചൻ അരീയ്ക്കൽ, ഫാ. എൽദോ തൈപറമ്പിൽ, മാത്യൂസ് കോലഞ്ചേരി, പി.ജെ. വർഗീസ്, ലത എന്നിവർ പ്രസംഗിച്ചു.