ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ സ്റ്റഡി സെന്റർ കോട്ടപ്പടി മാർ ഏലിയാസ് കോളജിൽ
1488240
Thursday, December 19, 2024 5:53 AM IST
കോതമംഗലം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ കേരളത്തിലെ രണ്ടാമത്തെ സ്റ്റഡി സെന്റർ കോട്ടപ്പടി മാർ ഏലിയാസ് കോളജിൽ കൊച്ചിൻ ചാപ്റ്റർ ചെയർമാൻ നിഖിൽ ജോർജ് പിന്റോ ഉദ്ഘാടനം ചെയ്തു.
കോളജ് ബോർഡ് പ്രസിഡന്റും കൽകുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരിയുമായ ഫാ. എൽദോസ് പുൽപ്പറന്പിൽ അധ്യക്ഷത വഹിച്ചു.
കന്പനി സെക്രട്ടറി വൈസ് ചെയർമാൻ വിവേക് കുമാർ, കോളജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ, പള്ളി ട്രസ്റ്റി സി.കെ. ജോസഫ്, കോളജ് മാനേജർ സുനിൽ ജോസഫ്, മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ബിജി പി. ഐസക്ക്, സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ വർഗീസ്കുട്ടി, ഐസിഎസ്ഐ സ്കൂൾ അസിസ്റ്റന്റ് ഡയറക്ടർ സ്മിത സുബിൻ, ് വൈസ് പ്രിൻസിപ്പൽ ജിൻസി പി. മാത്യൂസ്, കോഴ്സ് കോ-ഓർഡിനേറ്റർ വി.വി വിദ്യ എന്നിവർ പ്രസംഗിച്ചു.