കരുമാലൂരും ഭക്ഷണ വിൽപ്പനശാലകളിൽ പരിശോധന
1487968
Wednesday, December 18, 2024 4:15 AM IST
കരുമാലൂർ: കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലെ ഭക്ഷണവിൽപ്പന ശാലകളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം ഉണ്ടാക്കിയ കാറ്ററിംഗ് യൂണിറ്റിനും ഹോട്ടലുകൾക്കും ബേക്കറികൾക്കും ചായക്കടകൾക്കും പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു. തട്ടാംപടി, ഷാപ്പുപടി, മനയ്ക്കപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഒട്ടേറെ കടകളിൽ നിന്നു ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ കണ്ടത്തി.
മെഡിക്കൽ ഓഫീസർ ഡോ. സന്ധ്യാദേവി, ഹെൽത്ത് ഇൻസ്പെക്ടർ ആർ. അജിത, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് മാഹിൻ, രശ്മി, അരവിന്ദ്, രേവതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.