എംഡിഎംഎയുമായി ആറു യുവാക്കള്‍ പിടിയില്‍
1488500
Friday, December 20, 2024 4:42 AM IST
കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായി.
പള്ളുരുത്തി ഭാഗത്ത് പള്ളുരുത്തി പോലീസ് നടത്തിയ പരിശോധനയില്‍ 13.82 ഗ്രാം എംഡിഎംഎയുമായി പള്ളുരുത്തി സ്വദേശികളായ ശശി റോഡ് മൂശാരിപ്പറമ്പില്‍ ആഷിം (30), പുത്തന്‍പുരക്കല്‍ ഷഹനാസ് (28) എന്നിവര്‍ പിടിയിലായി.
കൊച്ചി സിറ്റി ഡാന്‍സാഫ് എറണാകുളം പൊറ്റക്കുഴി റോഡില്‍ നടത്തിയ പരിശോധനയില്‍ മാടവന ലൈനിലെ അലവീസ് റെസിഡന്‍സിയില്‍ നിന്നും കോഴിക്കോട് സ്വദേശി ജാഫര്‍ സാദിഖിനെ (29) 05.32 ഗ്രാം എംഡിഎംഎയുമായി പിടികൂടി. പള്ളിമുക്കില്‍ നടത്തിയ പരിശോധനയില്‍ തമിഴ്നാട് സ്വദേശി കൃഷ്ണ ചന്ദ്രന് (29), എറണാകുളം വട്ടപ്പറമ്പ് ചെട്ടിക്കുളം തൊടുങ്കല് വീട്ടില്‍ മെയ്ജോ ടി.ജോണ്‍ (26) എന്നിവര്‍ 0.3668 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പും 0.899 ഗ്രാം എംഡിഎംഎയുമായും പിടിയിലായി.
സൗത്ത് പോലീസ് പള്ളിമുക്ക് ഭാഗത്ത് നടത്തിയ പരിശോധനയില്‍ മലപ്പുറം സ്വദേശി മുഹമ്മദ് റാഫിയെ 04.70 ഗ്രാം എംഡിഎംഎയുമായും പിടികൂടി.