കാരൾഗാന മത്സരം നടത്തി
1488228
Thursday, December 19, 2024 5:53 AM IST
നെടുമ്പാശേരി: അങ്കമാലി മേഖല മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ മേക്കാട് മാർ ഇഗ്നാത്തിയോസ് ബാവ പള്ളിയിൽ ക്രിസ്മസ് കാരൾഗാന മത്സരം നടത്തി. മേഖലയിലെ 19 പള്ളികളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.
ഒന്നാം സ്ഥാനം സെന്റ് ജോർജ് പള്ളി കരയാംപറമ്പ്, രണ്ടാം സ്ഥാനം സെന്റ് ജോർജ് പള്ളി വഴക്കുളം, മൂന്നാം സ്ഥാനം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിക്കര ടീമും കരസ്തമാക്കി. ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് റോയി ഏബ്രഹാം കോച്ചാട്ട് കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ബാവ പള്ളിയിലെ വനിതാ സമാജത്തിലെ 70 വയസ് കഴിഞ്ഞ അംഗങ്ങളെ ആദരിച്ചു.
ലിസി പൗലോസ്, മേരികുട്ടി പീറ്റർ, ഫാ. സാബു പൗലോസ് പാറയ്ക്കൽ, ഫാ. ജോസഫ് പള്ളിക്കൽ, ഫാ. എമിൽ ഏലിയാസ്, ഫാ. തങ്കച്ചൻ അരീക്കൽ, ശുഭ ജോസഫ്, സാറാമ്മ സൈമൺ, സാലു പോൾ, പി.എം. ഏലിയാസ്, ഫാ. മെജോ ജോർജ് മൂഴയിൽ, മീന തോമസ്, ഏലിയാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.