വിനീത് ശ്രീനിവാസന്റെ ഹൃദയം ടൂർ സംഗീതപരിപാടി ഇന്ന്
1488740
Saturday, December 21, 2024 3:52 AM IST
കൊച്ചി: നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടി ഇന്ന് കൊച്ചി ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കും.
വൈകിട്ട് ആറുമുതലാണ് പരിപാടി. പ്രശസ്ത ഗായകർ പരിപാടിയിൽ വിനീതിനൊപ്പമുണ്ടാകും. നോയ്സ് എന്റർടെയ്ൻമെന്റ് ഗ്രീൻ എൻവയോൺമെന്റ് എന്ന പരിസ്ഥിതി സംഘടനയുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. ടിക്കറ്റുകൾ ഓൺലൈൻ വഴിയാണ് ലഭ്യമാക്കുന്നത്.
ഹൃദയം ടൂർ എന്നു പേരിട്ടിരിക്കുന്ന ഈ സംഗീത പരിപാടി കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ നഗരങ്ങളിൽ തുടർച്ചയായ നാലു മാസങ്ങളിൽ അവതരിപ്പിക്കും. പരിസ്ഥിതി സംരക്ഷണവും സംഗീതവും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടുന്നതാവും പരിപാടിയെന്ന് സംഘാടകർ അവകാശപ്പെട്ടു.