സാന്റാ ഇൻ ടൗണ്‍
1488480
Friday, December 20, 2024 4:04 AM IST
ഇലഞ്ഞി: വിസാറ്റ് എൻജിനീയറിംഗ് കോളജിന്റെയും ആർട്സ് ആൻഡ് സയൻസ് കോളജിന്റെയും നേതൃത്വത്തിൽ നടന്ന സാന്റാ ഇൻ ടൗണ്‍ 2024 ക്രിസ്മസ് ന്യൂ ഇയർ പരിപാടി ശ്രദ്ധേയമായി. കൂത്താട്ടുകുളത്തുനിന്ന് ആരംഭിച്ച പരിപാടിയുടെ ഫ്ളാഗ് ഓഫ് കൂത്താട്ടുകുളം പോലീസ് ഇൻസ്പെക്ടർ വിൻസെന്റ് ജോസഫ് നിർവഹിച്ചു. തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിൽ കോളജ് വിദ്യാർഥികളുടെ ഫ്ളാഷ് മോബും നടന്നു.
ഇലഞ്ഞിയിലും പിറവത്തും മോനിപ്പള്ളിയിലും ക്രിസ്മസ് സന്ദേശ റാലിയും ഫ്ളാഷ് മോബുകളും നടന്നു. പിറവം നഗരസഭാധ്യക്ഷ ജൂലി സാബു ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. ഇലഞ്ഞിയിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, വൈസ് പ്രസിഡന്റ് ഷേർളി ജോയി, ലയണ്‍സ് ക്ലബ് ഭാരവാഹികളായ ജെയിംസ് ജോസ്, ജോയിസ് മാന്പിള്ളി എന്നിവർ ക്രിസ്മസ്-പുതുവത്സര സന്ദേശം നൽകി.
മോനിപ്പള്ളി എംയുഎം ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ പ്രിൻസി ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. പരിപാടികൾക്ക് വിസാറ്റ് കോളജ് ഡയറക്ടർ ദിലീപ് കുമാർ, പ്രിൻസിപ്പൽമാരായ കെ.ജെ. അനൂപ്, പിആർഒ ഷാജി ആറ്റുപുറം, ബിൻസ് ജോണ്‍, സാം ടി. മാത്യു, എച്ച്ഒഡി, കണ്‍വീനർമാരായ ദീപാ ഹാരിസ്, ശ്രുതി അജീഷ്, ദിവ്യാ ദാസ് തുടങ്ങിയവർ നേതൃത്വം നൽകി. 74-ാം വയസിൽ ബികോം വിദ്യാർഥിനിയായ പി.എം. തങ്കമ്മയും പരിപാടികളിൽ പങ്കെടുത്തു.