പന്തം കൊളുത്തി പ്രകടനം നടത്തി
1487969
Wednesday, December 18, 2024 4:15 AM IST
പെരുമ്പാവൂര്‍: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ ട്വന്റി 20 പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാലയും പന്തം കൊളുത്തി പ്രകടനവും നടത്തി.
സംസ്ഥാന എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സിബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് വര്‍ഗീസ്, ജില്ലാപഞ്ചായത്ത് അംഗം പി.എം. നാസര്‍, എം.വി. വിജയകുമാര്‍, ടി.എം. ജോയി, പി.എ. നസീര്‍, സജ്ന നസീര്‍ എന്നിവര്‍ സംസാരിച്ചു.