കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1488742
Saturday, December 21, 2024 3:52 AM IST
കൊച്ചി: ഡോ. ബി.ആര്.അംബേദ്കറിനെതിരായ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്ഗെക്കുമെതിരായ നിയമനടപടികളില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ.അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ, ഡൊമിനിക് പ്രസന്റേഷന്, എന്‍. വേണുഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.