സ്വപ്നഭവനം പദ്ധതിയിലെ ആദ്യവീടിന്റെ താക്കോൽദാനം നടത്തി
1488241
Thursday, December 19, 2024 5:53 AM IST
മൂവാറ്റുപുഴ: ലയണ്‍സ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയും, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി ഭവനരഹിതർക്ക് ഭവനം നിർമിച്ച് നൽകുന്ന പദ്ധതി ’സ്വപ്നഭവനം - 2024-25’ ൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ആദ്യ വീടിന്റെ താക്കോൽ ദാനം നടത്തി. മൂവാറ്റുപുഴ ഗ്ലോബൽ വില്ലേജ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാളകം പഞ്ചായത്തിലെ മേക്കടന്പിൽ താമസിക്കുന്ന വിധവയ്ക്കാണ് പദ്ധതിയിലൂടെ ആദ്യമായി ഭവനം നിർമിച്ച് നൽകിയത്.
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബാ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നന്പൂതിരി, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബാ, ലയണ്‍സ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻ കുമാർ, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.എസ്. ജയേഷ്, സ്വപ്നഭവനം 2024-25 പ്രോജക്ട് സെക്രട്ടറി ജോസ് മംഗലി, മൂവാറ്റുപുഴ ഗ്ലോബൽ വില്ലേജ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.പി. കൃഷ്ണൻ, സെക്രട്ടറി യു. റോയ് എന്നിവർ ചേർന്ന് വീടിന്റെ താക്കോൽദാനം നിർവഹിച്ചു. രാജൻ എൻ. നന്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ജോർജ് സ്ലീബാ മുഖ്യാഥിതിയായി പങ്കെടുത്തു.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ജോയിന്റ് ഡയറക്ടർ ബി. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. വാളകം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രഹാം, ജോസ് മംഗലി, ലയണ്‍സ് ക്ലബ് ഭാരവാഹികളായ കെ.ബി. ഷൈൻ കുമാർ, വി.എസ് ജയേഷ്, ജോർജ് സാജു, സിബി ഫ്രാൻസിസ്, കെ.പി. കൃഷ്ണൻ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഭാരവാഹി ജി. ദീപക് തുടങ്ങിയവർ പ്രസംഗിച്ചു. സ്വപ്നഭവനം 2024- 25 പദ്ധതിയിലൂടെ 200 പേർക്കാണ് ഭവനങ്ങൾ നിർമിച്ചു നൽകുന്നത്.