ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം
1488747
Saturday, December 21, 2024 3:52 AM IST
ഇലഞ്ഞി: പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം 2024ന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. ഭവന രഹിതരുടെ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിൽ പൂർത്തിയാക്കിയ 73 ഭവനങ്ങളുടെ താക്കോൽ കൈമാറലും പണി പൂർത്തിയായി വരുന്ന ഭവനങ്ങളുടെ ഗഡു വിതരണവും എംഎൽഎ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ആശ സനൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷീല ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോയി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മോളി ഏബ്രഹാം, ജിനി ജിജോയി, മാജി സന്തോഷ്, വാർഡംഗങ്ങളായ എം.പി ജോസഫ്, ജോർജ് ചന്പമല, ജയശ്രീ സനൽ, അന്നമ്മ ആൻഡ്രൂസ്, സുരേഷ് ജോസഫ്, സുമോൻ ചെല്ലപ്പൻ, സന്തോഷ് കോരപ്പിള്ള, സുജിത സദൻ, സിഡിഎസ് ചെയർപേഴ്സൺ വൽസ വർഗീസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ജി. ഷിബു, കോണ്ഗ്രസ് ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് സിജുമോൻ ജോസഫ്, കേരള കോണ്ഗ്രസ് ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് ബിജുമോൻ ജോസഫ്, കേരള കോണ്ഗ്രസ്-ജെ ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് റോയി കുറ്റിപറിച്ചേൽ, ബിജെപി ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് ശശികല സന്തോഷ്, വിഇഒ മഞ്ജുഷ്, പഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.