കൊച്ചിൻ കാർണിവൽ കലാപരിപാടികൾ നാളെ മുതൽ
1488229
Thursday, December 19, 2024 5:53 AM IST
ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് ഫോർട്ടുകൊച്ചിയിൽ വിപുലമായ പരിപാടികൾ 20 മുതൽ ആരംഭിക്കും. 20ന് ഫോർട്ടുകൊച്ചി വാസ്ക്കോഡഗാമ സ്ക്വയറിൽ മാപ്പിളപ്പാട്ട് കരോക്കെ ഗാനമത്സരം. 21 ന് പരേഡ് മൈതാനത്ത് റണ്ണിംഗ് മത്സരങ്ങൾ. വൈകിട്ട് മൂന്ന് മുതൽ നീന്തൽ മത്സരങ്ങൾ. വൈകിട്ട് 6.30 മുതൽ വാസ്ക്കോഡഗാമ സ്ക്വയറിൽ മ്യൂസിക്കൽ ബാൻഡ്.
22ന് രാവിലെ ആറിന് വെളി മൈതാനത്ത് സൈക്കിൾ റേസ്. ഏഴിന് മുണ്ടംവേലി കോർപറേഷൻ മൈതാനത്ത് ആർച്ചറി മത്സരം. ക്രോസ് ബോ മത്സരം. 10ന് ബാസ്റ്റ്യൻ ബംഗ്ലാവിൽ കൊങ്കണിഗാന മത്സരം. വൈകിട്ട് നാലിന് ഫോർട്ട്കൊച്ചി നെഹ്റു പാർക്കിൽ മോട്ടോർ സൈക്കിൾ സ്ലോ റേസ്. നാലിന് സൗത്ത് ബീച്ചിൽ മെഗാഷോ. രാത്രി ഏഴിന് വാസ്ക്കോഡഗാമ സ്ക്വയറിൽ നാടകം.
23ന് വൈകിട്ട് 5.30ന് വാസ്ക്കോഡഗാമ സ്ക്വയറിൽ ഓട്ടൻതുള്ളൽ. രാത്രി ഏഴിന് പരേഡ് മൈതാനത്ത് വൈദ്യുതി അലങ്കാരങ്ങളുടെ ഉദ്ഘാടനം. 24ന് പള്ളുത്തുരാമൻ മൈതാനത്ത് ക്ലാസിക്കൽ ഡാൻസ്. 25ന് രാവിലെ 10ന് മട്ടാഞ്ചേരി ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കോലം വരയ്ക്കൽ മത്സരം. 11ന് രംഗോലി മത്സരം. വൈകിട്ട് ആറിന് പരേഡ് മൈതാനത്ത് ഗാനമേള.
26ന് രാവിലെ ഒൻപതിന് ഫോർട്ടുകൊച്ചി കടപ്പുറത്ത് ഗുസ്തി മത്സരങ്ങൾ. വൈകിട്ട് 3.30ന് കളത്തറ കായലിൽ കൊച്ചുവഞ്ചി തുഴയൽ മത്സരം. 5.30 ന് വാസ്ക്കോഡഗാമ സ്ക്വയറിൽ സുനാമി അനുസ്മരണം. 6.30ന് സംഗീത പരിപാടി. വൈകിട്ട് ആറിന് പരേഡ് മൈതാനത്ത് ഡിജെ.
27ന് രാവിലെ 1 ന് അമരാവതി യുപി സ്കൂളിൽ കരോക്കെ ഗാനമത്സരം. വൈകിട്ട് നാലിന് വെണ്ടുരുത്തി പാലത്തിൽ ചൂണ്ടയിടൽ മത്സരം. 4.30ന് പരേഡ് മൈതാനത്ത് ഡിജെ. ഉച്ചയ്ക്ക് രണ്ടിന് അമരാവതി സ്കൂളിൽ ഓൾഡ് ഈസ് ഗോൾഡ് ചലച്ചിത്രഗാന മത്സരം. ആറിന് വാസ്ക്കോഡഗാമ സ്ക്വയറിൽ കൊച്ചിൻ സാരംഗിന്റെ ഗാനമേള. രാത്രി ഏഴിന് പരേഡ് മൈതാനത്ത് നാദിർഷായും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ.
28ന് ബാസ്റ്റ്യൻ ബംഗ്ലാവിൽ കുട്ടികളുടെ പെയിന്റിംഗ് മത്സരങ്ങൾ. രാവിലെ ഒൻപതിന് മുണ്ടംവേലി കോർപ്പറേഷൻ മൈതാനത്ത് ബൈക്ക് റേസ്. വൈകിട്ട് മൂന്നിന് മെഹന്തി മത്സരം. ആറിന് വാസ്ക്കോഡഗാമ സ്ക്വയറിൽ തേർഡ് ഐ മെഗാഷോ. ആറിന് പരേഡ് മൈതാനത്ത് മ്യൂസിക് ഫെസ്റ്റ്.
29ന് രാവിലെ ആറിന് കൊച്ചിൻ കാർണിവൽ മാരത്തൺ. സൗത്ത് ബീച്ചിൽ രാവിലെ എട്ടിന് വടംവലി മത്സരം. ഒൻപതിന് കയാക്കിംഗ്. ഒൻപതു മുതൽ പള്ളത്ത് രാമൻ മൈതാനത്ത് കുറാഷ് മത്സരങ്ങൾ. 10 ന് പള്ളത്ത് രാമൻ മൈതാനത്ത് തേക്കൂട്ടം കളി, വൈകിട്ട് ആറിന് വാസ്ക്കോഡഗാമ സ്ക്വയറിൽ മെഗാ ഷോ, വൈകിട്ട് 6.30 ന് പരേഡ് മൈതാനത്ത് ലൈം ടീം, ഓപ്പൺ മൈക്ക്. രാത്രി 8.30ന് പരേഡ് മൈതാനത്ത് ലൈവ് ബാൻഡ് ഷോ.
30ന് പള്ളത്തുരാമൻ മൈതാനത്ത് ബോക്സിംഗ് മത്സരം രാവിലെ ഒൻപതിന് തുടങ്ങും. രാവിലെ 10 മുതൽ സംസ്ഥാന ജിതീഷ് ഷൂ ചാമ്പ്യൻഷിപ്പ്. വൈകിട്ട് മൂന്നിന് ബാസ്റ്റ്യൻ ബംഗ്ലാവിൽ ക്യാറ്റ് ബെൽറ്റ് മത്സരം. നാലിന് വാസ്ക്കോഡഗാമ സ്ക്വയറിൽ കളരി. 6.30ന് പരേഡ് മൈതാനത്ത് ഡാൻസ് ആൻഡ് സോംഗ്സ്. രാത്രി എട്ടിന് പള്ളത്തുരാമൻ മൈതാനത്ത് കരോക്കെ ഗാനമേള. 8.30ന് ലൈവ് ബാൻഡ് ഷോ.
31ന് രാത്രി ഏഴിന് പരേഡ് മൈതാനത്ത് ഓപ്പൺ മൈക് ബാൻഡ്. ഒൻപത് മുതൽ മെഗാ മ്യൂസിക് ഷോ. രാത്രി 12ന് പാപ്പാഞ്ഞിയെ കത്തിക്കൽ. ജനുവരി ഒന്നിന് വൈകിട്ട് നാലിന് കാർണിവൽ റാലി ഫോർട്ടുകൊച്ചി വെളി മൈതാനത്ത് നിന്നാരംഭിക്കും. ആറിന് പരേഡ് മൈതാനത്ത് സമാപന സമ്മേളനം. രാത്രി എട്ടു മുതൽ ഡിജെ.