വൈദ്യുതി ചാർജ്: കോൺഗ്രസ് ധർണ നടത്തി
1488236
Thursday, December 19, 2024 5:53 AM IST
പിറവം: അന്യായമായ വൈദ്യുതി നിരക്കു വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസിന്റെ അധ്യക്ഷതയിൽ നടന്ന ധർണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവാഹക സമിതിയംഗം ജെയ്സൺ ജോസഫ്, വിത്സൺ കെ. ജോൺ, കെ.ആർ. പ്രദീപ്കുമാർ, കെ.കെ. സോമൻ, പോൾ വർഗീസ്, അരുൺ കല്ലറക്കൽ, റെജി ജോൺ, സിജു പുല്ലബ്രയിൽ, പി.സി. ജോബ്, ബെന്നി സ്കറിയ, ജോൺസൺ വർഗീസ്, കെ.ജി. ഷിബു, തോമസ് തടത്തിൽ, ശ്രീകാന്ത് നന്ദൻ, ജയ സോമൻ, ഷീല ബാബു, ഷാജു ഇലഞ്ഞിമറ്റം, ജെയ്സൺ പുളിക്കൽ, ജിൻസി രാജു, എൽദോ പീറ്റർ എന്നിവർ പ്രസംഗിച്ചു.