വൈസ്മെന്‍ സ്പെഷല്‍ സ്കൂള്‍ കലോത്സവം: മൂവാറ്റുപുഴ നിര്‍മലസദന്‍ ഓവറോൾ ചാമ്പ്യന്മാർ
1488230
Thursday, December 19, 2024 5:53 AM IST
കൊച്ചി: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ സൗത്ത് ചിറ്റൂര്‍ ക്ലബും കൂനമ്മാവ് ചാവറ സ്പെഷല്‍ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് ജില്ലാ സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ മൂവാറ്റുപുഴ നിര്‍മല സദന് ഓവറോള്‍ ചാമ്പ്യന്മാരായി. ജില്ലയിലെ വിവിധ സ്പെഷല്‍ സ്കൂളുകളില്‍ നിന്നുള്ള മൂന്നൂറില്പരം വിദ്യാര്‍ഥികള്‍ ഒന്‍പത് ഇനങ്ങളിലായി പങ്കെടുത്തു.
കൂനമ്മാവ് ചാവറ സ്കൂളില്‍ നടന്ന ചടങ്ങില്‍ വൈസ്മെന്‍ ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്ത്യ റീജണല്‍ ഡയറക്ടര്‍ ഡോ. എം. സാജു കലോത്സവം ഉദ്ഘാടനം ചെയ്തു. സൗത്ത് ചിറ്റൂര്‍ ക്ലബ് പ്രസിഡന്റ് ബാബു ഡേവിഡ്, വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ലഫ്റ്റനന്റ് റീജണല്‍ ഡയറക്ടര്‍ ഗീവര്‍ഗീസ്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെറിന് ഫ്രാന്‍സിസ്, ചാവറ മെമ്മോറിയല്‍ ഐടിഐ പ്രിന്‍സിപ്പള്‍ ഫാ. ജോബി കോഴിക്കോട്ട്, ചാവറ വൊക്കേഷണല്‍ ട്രെയിനിംഗ് സ്കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ ജയ, ചാവറ സ്പെഷല്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജിതാ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമാപന ചടങ്ങ് വൈസ്മെന്‍ ഇന്റര്‍നാഷണല്‍ മുന്‍ കൗണ്‍സില്‍ അംഗം ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ടെലിവിഷന്‍ താരം സലീം ഹസന് മുഖ്യാതിഥി ആയിരുന്നു. ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജേക്കബ്, വൈസ് മെന്‍ നേതാക്കളായ മാത്യൂസ് ഏബ്രഹാം, ഡാനിയല്‍ ഇ.ജോണ്‍, വല്‍സല വര്‍ഗീസ്, ബാബു ഡേവിഡ്, ജോണ്‍ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.