കീഴ്ച്ചിറ പുനരുദ്ധാരണത്തിന് 23 ലക്ഷത്തിന്റെ ഭരണാനുമതി
1488750
Saturday, December 21, 2024 3:52 AM IST
തിരുമാറാടി: പഞ്ചായത്ത് ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന കീഴ്ച്ചിറയുടെ പുനരുദ്ധാരണത്തിന് 23 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. എൽഡിഎഫ് തിരുമാറാടി പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചതെന്ന് ഭാരവാഹികളായ ജിനു അഗസ്റ്റിൻ, എം.കെ. ശശി, സനൽ ചന്ദ്രൻ, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ്, പഞ്ചായത്തംഗം രമ മുരളീധരകൈമൾ എന്നിവർ അറിയിച്ചു. തകർന്നുകിടക്കുന്ന കീഴിച്ചിറയുടെയും ലീഡിംഗ് ചാനലിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ 100 ഏക്കറോളം പാടശേഖരത്തിലെ കൃഷിക്ക് ഗുണം ചെയ്യും.