പറവൂര്‍ താലൂക്ക് ആശുപത്രിക്ക് ഡയാലിസിസ് യൂണിറ്റ് കൈമാറി
1488245
Thursday, December 19, 2024 5:53 AM IST
കൊച്ചി: കൂനമ്മാവ് കുര്യാക്കോസ് ചാവറ മെമ്മോറിയല്‍ ഐടിഐയുടെ ചാവറ സാന്ത്വനം പദ്ധതിയുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് നല്കുന്ന ഡയാലിസിസ് യൂണിറ്റ് പറവൂര്‍ താലൂക്ക് ആശുപത്രിക്ക് കൈമാറി.
ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് ബിനു തോമസ്, കുര്യാക്കോസ് ചാവറ മെമ്മോറിയല്‍ ഐടിഐ പ്രിന്‍സിപ്പല്‍ ഫാ. ജോബി കോഴിക്കോട്ട് എന്നിവരില്‍നിന്ന് പറവൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീന ശശിധരന് ഏറ്റുവാങ്ങി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത, ഫെഡറല്‍ ബാങ്ക് പറവൂര്‍ ബ്രാഞ്ച് മാനേജര്‍ രഞ്ജിനി, വരാപ്പുഴ ബ്രാഞ്ച് മാനേജര്‍ ശ്രീദേവി, ജില്ലാ പഞ്ചായത്തംഗം ഷാരോണ്‍ പനക്കല്‍, പഞ്ചായത്തംഗം വി.എച്ച്. ജമാല്‍, ജയദേവാനന്ദന്‍, നിമിഷ, എം.ജെ. രാജു, എം.കെ. ബാനര്‍ജി, ഗീതാ ബാബു, മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ഡോക്ടര്‍മാര്‍, നഴ്സിംഗ് സ്റ്റാഫ് എന്നിവര്‍ സന്നിഹിതരായിരുന്നു