മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബി​ഷ​പ് മാ​ർ മാ​ത്യു പോ​ത്തനാ​മുഴി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ എ​ഴു​ത്തു​കാ​ര​ൻ അം​ബി​കാ​സു​ത​ൻ മ​ങ്ങാ​ട് മു​ഖ്യാ​തി​ഥി​യാ​യി. ക​ഥ​യും പ​രി​സ്ഥി​തി​യും എ​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ പ്ര​ഭാ​ഷ​ണ വി​ഷ​യം.

ച​ട​ങ്ങി​ൽ കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ന്പ​താം ത​വ​ണ​യാ​ണ് കോ​ള​ജി​ൽ ബി​ഷ​പ് മാ​ത്യു പോ​ത്ത​നാ​മുഴി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. റ​വ. ഡോ. ​തോ​മ​സ് പോ​ത്ത​നാ​മൂ​ഴി, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സ്, ബ​ർ​സാ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, ഫാ. ​ആ​ന്‍റ​ണി പോ​രൂ​ക്ക​ര, പി.​എം. മാ​ത്യു, സി​സ്റ്റ​ർ പ്രീ​തി, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ നി​ബു തോം​സ​ണ്‍, അ​നി​ത ജെ. ​മ​റ്റം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.