വരാപ്പുഴ അതിരൂപതയുടെ ക്രിസ്മസ് ആഘോഷം ; ജിങ്കില്‍ വൈബ്സ് ഇന്ന് തുടങ്ങും
1488741
Saturday, December 21, 2024 3:52 AM IST
കൊച്ചി: വരാപ്പുഴ അതിരൂപതയും റെഡെക്സല് മീഡിയ ഹബ്ബും സംയുക്തമായി നടത്തുന്ന ക്രിസ്മസ് ആഘോഷം ജിങ്കില്‍ വൈബ്സ് ഇന്ന് മുതല്‍ 28 വരെ സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ദിവസവും രാവിലെ 11 മുതല്‍ രാത്രി 11 വരെ നടക്കുന്ന ആഘോഷപരിപാടിയില്‍ കുട്ടികളുടെ പാട്ട്, നൃത്തം, ലൈവ് ഫുഡ് കോര്‍ഡ്, ഇന്ററാക്ടീവ് റോബോട്ടിക് ഷോ തുടങ്ങിയ ഒട്ടേറെ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഫാ. യേശുദാസ് പഴയമ്പിള്ളി, ഫാ. വിന്‍സന്റ് നടുവിലപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.
ഇന്ന് വൈകുന്നേരം ഏഴിന് ജാസിഗിഫ്റ്റ് നയിക്കുന്ന മ്യൂസിക്കല്‍ ഇവന്റ്, നാളെ വൈകുന്നേരം മനോജ് ഗിന്നസ് നയിക്കുന്ന കോമഡി മെഗാഷോ, 23 ന് വൈകിട്ട് രാജേഷ് കടവന്ത്രയുടെ സ്റ്റാന്റപ്പ് കോമഡി, 24 ന് വൈകുന്നേരം ഫാ.ജോസഫ് തട്ടാശേരി നയിക്കുന്ന ഗാനസന്ധ്യ, 25ന് വൈകിട്ട് ഏഴിന് ലിബിന് സക്കറിയ നയിക്കുന്ന മ്യൂസിക് ഷോ, 26ന് വൈകുന്നേരം കെഎല്‍സിഎ ക്രിസ്മസ് ഈവ്, 27ന് വൈകിട്ട് ഏഴിന് വേള്‍ഡ് ഓഫ് വിസിലേഴ്സ് അവതരിപ്പിക്കുന്ന വിസില്‍ മ്യൂസിക് ഷോ, 28ന് വൈകിട്ട് ലയതരംഗം മ്യൂസിക് ഷോ എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുന്നത്.
50 രൂപയാണ് ടിക്കറ്റ് നിരക്ക്. നാലുപേരടങ്ങുന്ന കുടുംബത്തില്‍ 150 രൂപയുടെ ഫാമിലി പാസ് ലഭിക്കും. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഫോണ്‍: 9846150512, 9745007651.