പേ വിഷബാധ ബോധവത്കരണ പ്രചാരണം ജില്ലാതല ഉദ്ഘാടനം
1488237
Thursday, December 19, 2024 5:53 AM IST
മൂവാറ്റുപുഴ: സമഗ്ര പേവിഷപ്രതിരോധ കുത്തിവയ്പ്പ് യജ്ഞം മൂന്നാംഘട്ടത്തിന്റെ ഭാഗമായിട്ടുള്ള പേ വിഷബാധ ബോധവത്കരണ പ്രചാരണം ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ് അധ്യക്ഷത വഹിച്ച. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് പേവിഷബാധ ബോധവത്കരണ പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജികുമാർ, നിർമല കോളജ് പ്രിൻസിപ്പൽ ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, മൂവാറ്റുപുഴ സീനിയർ വെറ്ററിനറി സർജൻ ഡോ. ലീന പോൾ, ആവോലി വെറ്ററിനറി സർജൻ ഡോ. ആശ ഏബ്രഹാം, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ വി.എം. ഷാജിമോൻ, എൻഎസ്എസ് കോ-ഓർഡിനേറ്റർ ഡോ. സംഗീത നായർ എന്നിവർ പ്രസംഗിച്ചു.
മിഷൻ റേബീസ് എഡ്യൂക്കേഷൻ ഓഫീസർ രജ്ഞിത് കെ. ജോയി പേവിഷബാധ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.