കി​ഴ​ക്ക​മ്പ​ലം: പു​തു​വ​ത്സ​ര​ത്തി​ൽ പു​ത്ത​നു​ണ​ർ​വു​മാ​യി ക​ട​മ്പ്ര​യാ​ർ അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു. വി​വി​ധ ത​രം ഭ​ക്ഷ​ണ കൂ​ട്ടു​ക​ളു​മാ​യി തീ​രം ക​ഫെ ഡ്രൈ​വ് ശ​നി​യാ​ഴ്ച പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ജി​സി​ഡി​എ മു​ൻ ചെ​യ​ർ​മാ​ൻ സി.​എ​ൻ. മോ​ഹ​ന​ൻ ഇ​ന്ന് വൈ​കി​ട്ട് 5.30 ന് ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും.

തു​ട​ർ​ന്ന് കൊ​ച്ചി റി​ഥം ബാ​ൻ​ഡി​ന്‍റെ ഫ്യൂ​ഷ​ൻ അ​ര​ങ്ങേ​റും. 21 മു​ത​ൽ 31 വ​രെ കു​ടും​ബ​ശ്രീ​യു​ടെ വി​പ​ണ​ന​മേ​ള​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പു​തു​വ​ത്സ​രാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പി.​വി. ശ്രീ​നി​ജ​ൻ എം​എ​ൽ​എ ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ സ​ഞ്ചാ​ര ഇ​ട​നാ​ഴി​യാ​യി ക​ട​മ്പ്ര​യാ​ർ പു​ഴ​യോ​ര​ത്തെ മാ​റ്റു​ന്ന​തി​നും അ​തി​ലൂ​ടെ കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രാ​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ളും പ്രാ​ദേ​ശി​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന​തി​നു​മാ​ണ് മു​ഖ്യ പ​രി​ഗ​ണ​ന​യെ​ന്ന് ഡി​എം​സി ചെ​യ​ർ​മാ​ൻ പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ​യും വി​വി​ധ സ്വ​കാ​ര്യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തി കൊ​ണ്ടു​ള്ള ഒ​രു മാ​തൃ​ക​യാ​യി​രി​ക്കും അ​വ​ലം​ബി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വ​കേ​ര​ള​സ​ദ​സി​ൽ സ​ർ​ക്കാ​ർ ക​ട​ന്പ്ര​യാ​ൻ വി​ക​സ​ന​ത്തി​നാ​യി മൂ​ന​ര കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു.