കൈക്കൂലിയായി മദ്യം; എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് നാലു ലിറ്റര്‍ മദ്യം പിടിച്ചെടുത്തു
1488235
Thursday, December 19, 2024 5:53 AM IST
കൊച്ചി: വെയര്‍ഹൗസില്‍ നിന്ന് ബിവറേജസ് ഔട്ട്ലറ്റുകളിലേക്ക് പോകുന്ന മദ്യ ലോഡുകളില്‍ നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മദ്യം പിടികൂടി.
പേട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സാബു കുര്യാക്കോസ് എന്നിവരില്‍ നിന്നാണ് വിജിലന്‍സ് സംഘം മദ്യം പിടിച്ചെടുത്തത്. ഇരുവരുടേയും ബാഗില്‍ നിന്നും രണ്ട് ലിറ്റര്‍ വീതം മദ്യം കണ്ടെത്തി.
ബിവറേജസ് ഔട്ട്ലറ്റുകളിലേക്ക് മദ്യം കൊണ്ടുപോകുന്നതിന് മദ്യനിര്‍മാണ കമ്പനികളില്‍ നിന്നാണ് മദ്യം കൈക്കൂലിയായി ആവശ്യപ്പെടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി എന്‍.ആര്. ജയരാജിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
യൂണിറ്റ് ഇന്‍സ്പെക്ടര്‍ സിയാ ഉല്‍ഹഖും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ഡിവൈഎസ്പി പറഞ്ഞു.