മിൽമ ക്രിസ്മസ് - ന്യൂഇയർ സെയിൽസ് പോയിന്റ് ആരംഭിച്ചു
1488244
Thursday, December 19, 2024 5:53 AM IST
കളമശേരി: ക്രിസ്മസ് - ന്യൂ ഇയറിനോടനുബന്ധിച്ച് മിൽമയുടെ പുഡ്ഡിംഗ് കേക്ക് ഉൾപ്പെടെ എല്ലാ ഉത്പന്നങ്ങളും ലഭ്യമാകുന്ന ക്രിസ്മസ്-ന്യൂ ഇയർ സെയിൽസ് പോയിന്റുകൾ ആരംഭിച്ചു. മിൽമ എറണാകുളം മേഖലാ യൂണിയന്റെ ഹെഡ് ഓഫീസായ ഇടപ്പള്ളി കോമ്പൗണ്ടിലെ മിൽമ റിഫ്രഷ് വെജിലും തൃപ്പൂണിത്തുറ, കോട്ടയം, തൃശൂർ ഡയറികളിലുമാണ് സെയിൽ പോയിന്റുകൾ ആരംഭിച്ചിട്ടുള്ളത്. ജനുവരി രണ്ടു വരെയാണ് സെയിൽസ് പോയിന്റുകൾ പ്രവർത്തിക്കുക. തെരഞ്ഞെടുക്കപ്പെട്ട മിൽമ ഉത്പന്നങ്ങൾക്ക് പ്രത്യേക ഡിസ്ക്കൗണ്ടും ഉണ്ടായിരിക്കും.
ക്രിസ്മസ് സമ്മാന നറുക്കെടുപ്പും സെൽഫി പോയിന്റും ഒരുക്കിയിട്ടുള്ള മിൽമ ക്രിസ്മസ്-ന്യൂ ഇയർ സെയിൽസ് പോയിന്റ് ഉദ്ഘാടനം എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ നിർവഹിച്ചു. ക്രിസ്മസ് സമ്മാന നറുക്കെടുപ്പ് മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട് നിർവഹിച്ചു.