കൂവപ്പടി ബ്ലോക്ക് കേരളോത്സവം: മുടക്കുഴ പഞ്ചായത്തിന് കിരീടം
1487971
Wednesday, December 18, 2024 4:15 AM IST
പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ മുടക്കുഴ പഞ്ചായത്തിന് കിരീടം. വേങ്ങൂര്‍ പഞ്ചായത്താണ് റണ്ണര്‍ അപ്പ്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മുടക്കുഴ രംഗം ആണ് ക്ലബ് തലത്തില്‍ ഒന്നാമതെത്തിയത്.
അമൃത കല ആണ് രണ്ടാമത് എത്തിയത്. വിജയികള്‍ക്കുള്ള ട്രോഫി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അംബിക മുരളീധരന്, പി.പി. അവറാച്ചന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.ജെ. ബാബു, അനു അബീഷ് അംഗങ്ങളായ മോളി തോമസ്, ഡെയ്സി ജെയിംസ്, പി.ആര്. നാരായണന് നായര്‍, എം.കെ. രാജേഷ്, ഷോജ റോയ്, ബീന ഗോപിനാഥ്, ലതാജ്ഞലി മുരുകന്, ബിഡിഒ എം.ജി. രതി എന്നിവര്‍ സംസാരിച്ചു.