ക്രിസ്മസ് സംഗമം നടത്തി
1488497
Friday, December 20, 2024 4:42 AM IST
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ അല്മായ സംഘടനകളുടെ ക്രിസ്മസ് സംഗമം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, പിആര്‍ഒ ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. ലിജോ ഓടത്തക്കല്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, അല്മായ കമ്മീഷന് സെക്രട്ടറി ജോര്‍ജ് നാനാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്, ലൂയീസ് തണ്ണിക്കോട്, അലക്സ് ആട്ടുളില്, റോക്കി രാജന് എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ജോസഫ് തട്ടാരശേരിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് കാരള്‍ ഗാനങ്ങള്‍ ആലപിച്ചു.