ഫോട്ടോഗ്രാഫേഴ്സ് അസോ. പ്രവർത്തനവർഷ ഉദ്ഘാടനം
1488239
Thursday, December 19, 2024 5:53 AM IST
മൂവാറ്റുപുഴ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാറാടി യൂണിറ്റ് പ്രവർത്തനവർഷത്തിലെ ഉദ്ഘാടനം സംഘടിപ്പിച്ചു.
അമ്മ നിലാവ് എന്ന പേരിൽ മൂവാറ്റുപുഴ സ്നേഹവീട്ടിലെ അമ്മമാർക്കൊപ്പമാണ് ആഘോഷം സംഘടിപ്പിച്ചത്. സ്നേഹവീട്ടിലെ അമ്മമാർക്കായി ഗ്രാമീണ യാത്ര, നക്ഷത്ര വന സന്ദർശനം, വിവിധ കൗതുക മത്സരങ്ങൾ, ഹാസ്യ സംഗീത വിരുന്ന് എന്നിവ നടത്തി. ഗ്രാമങ്ങൾ ചുറ്റികാണാൻ സംഘടിപ്പിച്ച ഗ്രാമീണ യാത്രയുടെ ഫ്ലാഗ് ഓഫ് മേഖല മുൻ പ്രസിഡന്റ് എം.കെ. മോഹനൻ നിർവഹിച്ചു.
പണ്ടപ്പിള്ളി ജേക്കബ്സ് കണ്വെൻഷൻ സെന്ററിൽ നടന്ന അമ്മ നിലാവിന്റെയും പ്രവർത്തന വർഷത്തിന്റെയും ഉദ്ഘാടനം എകെപിഎ മൂവാറ്റുപുഴ മേഖല സെക്രട്ടറി ടോമി സാഗ നിർവഹിച്ചു. സിനിമ സംവിധായകരായ എസ്. ബിനു, അരുണ്‍ വൈഗ, സിനിമോട്ടോഗ്രാഫർ സിനോജ് അയ്യപ്പൻ, പുതുമുഖ നായിക നാദിയ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. മാറാടി യൂണിറ്റ് പ്രസിഡന്റ് സന്ദീപ് മാറാടി അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി എൽദോ സോൾ, ട്രഷറർ വി.കെ. അനിൽ, എകെപിഎ സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ, പി.പി. നജീബ്, സാജു റോസ് ജോർജ്, സ്നേഹം ട്രസ്റ്റ് ചെയർമാൻ കെ.ബി. ബിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.