കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ എ​മ​ര്‍​ജ​ന്‍​സി കോ​ള്‍ ബോ​ക്‌​സു​ക​ള്‍ (ഇ​സി​ബി) ഒ​രു​ങ്ങു​ന്നു. കൊ​ച്ചി സി​റ്റി പോ​ലീ​സി​നു​വേ​ണ്ടി ഈ ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത് കൊ​ച്ചി​ന്‍ സ്മാ​ര്‍​ട് മി​ഷ​ന്‍ ലി​മി​റ്റ​ഡാ(​സി​എ​സ്എം​എ​ല്‍)​ണ്.

ന​ഗ​ര​ത്തി​ലെ ത​ന്ത്ര​പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ലെ തൂ​ണു​ക​ളി​ല്‍ ഇ​സി​ബി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ഐ കാ​മ​റ​ക​ളും ഓ​ഡി​യോ വി​ഷ്വ​ല്‍ സം​വി​ധാ​ന​വും അ​ലാം ബ​ട്ട​ണു​ക​ളും ഇ​സി​ബി​യി​ല്‍ ഉ​ണ്ടാ​കും. ഇ​സി​ബി​ക​ള്‍ സി​എ​സ്എം​എ​ലി​ന്‍റെ ക​ലൂ​രി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി ബ​ന്ധി​പ്പി​ക്കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ബോ​ക്‌​സി​ലെ ബ​ട്ട​ണി​ല്‍ വി​ര​ല​മ​ര്‍​ത്തി​യാ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് ഞൊ​ടി​യി​ട​യി​ല്‍ അ​പാ​യ സ​ന്ദേ​ശം ല​ഭി​ക്കും.
പ​രാ​തി​ക്കാ​ര്‍​ക്ക് ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കാ​നും ക​ഴി​യും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ​ബ്ലി​ക് അ​ഡ്ര​സിം​ഗ് സി​സ്റ്റ(​പി​എ​എ​സ്)​വും ഇ​തി​നൊ​പ്പം സ്ഥാ​പി​ക്കു​ന്നു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​റൈ​ന്‍​ഡ്രൈ​വ്, എ​റ​ണാ​കു​ളം നോ​ര്‍​ത്ത്, ഫോ​ര്‍​ട്ടു​കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​സം​വി​ധാ​നം സ്ഥാ​പി​ക്കു​ക. ഇ​ന്‍റ​ലി​ജ​ന്‍റ് സി​റ്റി സ​ര്‍​വൈ​ല​ന്‍​സ് സി​സ്റ്റം പ​ദ്ധ​തി പ്ര​കാ​രം സി​എ​സ്എം​എ​ല്‍ മു​മ്പ് ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള എ​ഐ കാ​മ​റ​ക​ളും ഈ ​സു​ര​ക്ഷാ സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 43 ഇ​സി​ബി​ക​ളും 16 പി​എ​എ​സു​ക​ളു​മാ​ണ് ന​ഗ​ര​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. ആ​കെ 336 എ​ഐ ഹൈ ​ഡെ​ഫി​നി​ഷ​ന്‍ കാ​മ​റ​ക​ള്‍ ഇ​സി​ബി​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചു സ്ഥാ​പി​ക്കും.

സി​എ​സ്എം​എ​ല്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ക്കു​ന്ന ഈ ​സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ന് 45 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്.