ആ​ലു​വ: ശാ​സ്ത്ര ലോ​ക​ത്തി​ന് പു​തു ത​ല​മു​റ​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍​കി ആ​ലു​വ​യി​ല്‍ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ല ശാ​സ്‌​ത്രോ​ത്സ​വം സ​മാ​പി​ച്ചു.

ഉ​പ​ജി​ല്ലാ​ത​ല​ത്തി​ല്‍ നോ​ര്‍​ത്ത് പ​റ​വൂ​രും സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ കോ​ത​മം​ഗം​ലം സെ​ന്‍റ്് അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് എ​ച്ച് എ​സ് എ​സും ജേ​താ​ക്ക​ളാ​യി. 1250 പോ​യി​ന്‍റ് നേ​ടി​യാ​ണ് നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ഉ​പ​ജി​ല്ല ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. 1082 പോ​യി​ന്‍റ് നേ​ടി എ​റ​ണാ​കു​ളം ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തു​മെ​ത്തി. 391 പോ​യി​ന്‍റാ​ണ്് കോ​ത​മം​ഗ​ലം സെന്‍റ്അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് എ​ച്ച് എ​സ് എ​സ് നേ​ടി​യ​ത്. ര​ണ്ടാം സ്ഥാ​നം 355 പോ​യി​ന്‍റ്് നേ​ടി​യ മൂ​വാ​റ്റു​പു​ഴ സെ​ന്‍റ്് അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് സ്‌​കൂ​ളി​നാ​ണ്.

ആ​ലു​വ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കു​ന്ന​ത്തു​നാ​ട് എം​എ​ല്‍​എ പി.​വി.​ശ്രീ​നി​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. ആ​ലു​വ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.ഒ. ജോ​ണ്‍ അ​ധ്യ​ക്ഷ​നാ​യി.

പോ​യി​ന്‍റ് നി​ല (ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ)

ശാ​സ്ത്ര​മേ​ള
മി​ക​ച്ച ഉ​പ​ജി​ല്ല: അ​ങ്ക​മാ​ലി (103), ആ​ലു​വ (96).
മി​ക​ച്ചസ്‌​കൂ​ള്‍: മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് (42), കോ​ട്ട​പ്പ​ടി മാ​ര്‍ ഏ​ലി​യാ​സ് എ​ച്ച്എ​സ്എ​സ്(34).

പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള
മി​ക​ച്ച ഉ​പ​ജി​ല്ല: നോ​ര്‍​ത്ത് പ​റ​വൂ​ര്‍ (715), അ​ങ്ക​മാ​ലി (622).
മി​ക​ച്ച സ്‌​കൂ​ള്‍: കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ്(199), നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ശ്രീ​നാ​രാ​യ​ണ എ​ച്ച്എ​സ്എ​സ്(141).

ഐ​ടി മേ​ള
മി​ക​ച്ച ഉ​പ​ജി​ല്ല: നോ​ര്‍​ത്ത് പ​റ​വൂ​ര്‍ (99), എ​റ​ണാ​കു​ളം (90)
മി​ക​ച്ച സ്‌​കൂ​ള്‍: മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സ് (39), നോ​ര്‍​ത്ത് പ​റ​വൂ​ര്‍ എ​ച്ച്എ​സ്എ​സ്(32).

സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള
മി​ക​ച്ച ഉ​പ​ജി​ല്ല: എ​റ​ണാ​കു​ളം (114), നോ​ര്‍​ത്ത് പ​റ​വൂ​ര്‍ (109).
മി​ക​ച്ച സ്‌​കൂ​ള്‍: മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സ് (48), എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ണ്‍​വെ​ന്‍റ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ്(41).

ഗ​ണി​ത​ശാ​സ്ത്ര മേ​ള
മി​ക​ച്ച ഉ​പ​ജി​ല്ല: മൂ​വാ​റ്റു​പു​ഴ (260), നോ​ര്‍​ത്ത് പ​റ​വൂ​ര്‍ (243)
മി​ക​ച്ച സ്‌​കൂ​ള്‍: മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സ്(132), കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സ് (106).