തോ​പ്പും​പ​ടി: ക​രു​വേ​ലി​പ്പ​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം കൊ​ച്ചി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​എം. റി​യാ​ദ് ഉ​ൾപ്പെ​ടെ 20 ഓ​ളം പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കെ​എ​സ്‌​യു വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ൽ അ​മീ​ൻ, മു​ഹ​മ്മ​ദ് ന​ഫീ​ദ്, റി​സ്വാ​ൻ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

20 ഓ​ളം പേ​ർ സം​ഘം ചേ​ർ​ന്ന് കെ​എ​സ്‌​യു വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ ക​യ​റി മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. ആ​ശു​പ​ത്രി​യി​ലെ ഗ്ലാ​സ് ഡോ​ർ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ആ​ശു​പ​ത്രി വാ​ർ​ഡി​ലെ രോ​ഗി​ക​ൾ​ക്ക് നേ​രെ ബ​ഹ​ളം വെ​ക്കു​ക​യും ചെ​യ്ത​തി​ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ലും ക​ണ്ടാ​ല​റി​യാ​വു​ന്ന 20 ഓ​ളം പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ക്കു​ക​യും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന തോ​പ്പും​പ​ടി എ​സ്ഐ പി. ​ഷാ​ബി​യു​ടെ പ​രാ​തി​യി​ലും ക​ണ്ടാ​ല​റി​യാ​വു​ന്ന 20 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.