കൊ​ച്ചി: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​നു​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ന്‍റെ വീ​ടി​നു, ജ​പ്തി ചെ​യ്യാ​നെ​ന്ന പേ​രി​ൽ വീ​ട്ടി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നു പ​രാ​തി. ആ​ലു​വ എം​എ​ൽ​എ​പ്പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന കെ.​കെ. വൈ​ര​മ​ണി​യു​ടെ വീ​ട്ടി​ലാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്.

ആ​ലു​വ​യി​ലെ അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്ത താ​ൻ, തി​രി​ച്ച​ട​യ്ക്കാ​നു​ള്ള തു​ക​യു​ടെ ഭൂ​രി​ഭാ​ഗ​വും അ​ട​ച്ച​തി​നു​ശേ​ഷ​വും ഉ​ദ്യോ​ഗ​സ്ഥ​ർ പീ​ഡ​നം തു​ട​രു​ക​യാ​ണെ​ന്ന് വൈ​ര​മ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ആ​ലു​വ​യി​ൽ തു​ണി​ക്ക​ട ന​ട​ത്തു​ക​യാ​ണ് വൈ​ര​മ​ണി.
ഭാ​ര്യ വ​ൽ​സ​ല, മ​ക​ൻ വി​ജേ​ഷ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.