ആ​ലു​വ: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ ബ​സ് സ്റ്റോ​പ്പ് നി​രോ​ധി​ച്ച​തോ​ടെ പ​റ​വൂ​ർ, അ​ങ്ക​മാ​ലി മേ​ഖ​ല​യി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. പോ​ലീ​സ് നി​ർ​ദേശ​പ്ര​കാ​രം കഴി ഞ്ഞദിവസം മു​ത​ലാ​ണ് കെഎ​സ്ആ​ർടിസി ബ​സു​ക​ളു​ടെ സ്റ്റോ​പ്പ് ട്രാ​ഫി​ക് പോ​ലീ​സ് നി​രോ​ധി​ച്ച​ത്.

മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​മ്പു​ള്ള കാ​രോ​ത്തു​കു​ഴി ജം​ഗ്ഷ​ൻ സ്റ്റോ​പ്പി​ലേ​ക്കോ അ​തി​നു ശേ​ഷ​മു​ള്ള ബാ​ങ്ക് ജം​ഗ്ഷ​നി​ലേ​ക്കോ ന​ട​ന്നാ​ൽ മാ​ത്ര​മേ ഇ​നി കെഎ​സ്ആ​ർടിസി ബ​സു​ക​ളി​ൽ ക​യ​റാ​നാ​കൂ. സ​മീ​പ​ത്തെ ഈ ​ബ​സ് സ്റ്റോ​പ്പു​ക​ളി​ലെ​ത്താ​ൻ.

യാ​ത്ര​ക്കാ​ർ​ക്ക് അ​ര കി​ലോ​മീ​റ്റ​റോ​ളം ന​ട​ക്കേ​ണ്ടി വ​രും. അ​ങ്ക​മാ​ലി, പ​റ​വൂ​ർ മാ​ത്ര​മ​ല്ല പെ​രു​മ്പാ​വൂ​ർ കെഎ​സ്ആ​ർടിസി റൂ​ട്ടി​ലേ​ക്കു​ള്ള ബ​സു​ക​ളും ഇ​വി​ടെ നി​ർ​ത്തി​യി​രു​ന്ന​താ​ണ്.

മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് ബ​സാ​ർ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന ബ​സ് സ്റ്റോ​പ്പ് നി​ർ​ത്തി​യ ശേ​ഷ​മാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ കെഎ​സ്ആ​ർടിസി​ബ​സു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. കോ​വി​ഡ് കാ​ലം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് കെഎ​സ്ആ​ർടിസി ബ​സു​ക​ൾ​ക്ക് സ്റ്റോ​പ്പ് ല​ഭി​ച്ച​ത്.

ട്രാ​ഫി​ക് ത​ട​സം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് സ്റ്റോ​പ്പു​ക​ൾ നി​ർ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ ത​ന്നെ പു​തി​യ​താ​യി രൂ​പം കൊ​ണ്ട ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് മാ​റ്റ​മി​ല്ല. ന​ട​പ്പാ​ത കൈയേറി​യാ​ണി​വി​ടെ ഓ​ട്ടോ​സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ട്ടോ​ സ്റ്റാ​ൻ​ഡ് മാ​റ്റി​യാ​ൽ ബ​സു​ക​ൾ​ക്ക് നി​ർ​ത്താ​ൻ സ്ഥ​ലം ല​ഭി​ക്കു​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.