കെ​ച്ചി: ജി​ല്ല​യി​ലെ ആ​ദ്യ മാ​തൃ​കാ ഹ​രി​ത വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വേ​ങ്ങൂ​രി​ലെ പാ​ണി​യേ​ലി പോ​ര്. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഹ​രി​ത വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

മാ​ലി​ന്യ സം​സ്‌​ക​ര​ണം, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ ക​ര്‍​ശ​ന നി​രോ​ധ​നം ന​ട​പ്പാ​ക്ക​ല്‍, ബ​ദ​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ല്‍, കു​റ്റ​മ​റ്റ ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​വും ദ്ര​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വും എം​സി​എ​ഫ്, മി​നി​എം​സി​എ​ഫു​ക​ള്‍, ബോ​ട്ടി​ല്‍ ബൂ​ത്തു​ക​ള്‍, സു​ര​ക്ഷാ കാ​മ​റ​ക​ള്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് പാ​ണി​യേ​ലി പോ​ര് ഹ​രി​ത വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം പ​ദ​വി നേ​ടി​യ​ത്.

വേ​ങ്ങൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, വ​നം വ​കു​പ്പ്, വ​ന സം​ര​ക്ഷ​ണ​സ​മി​തി, രാ​ജ​ഗി​രി വി​ശ്വ​ജ്യോ​തി കോ​ള​ജ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ണി​യേ​ലി പോ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ യ​ജ്ഞ​വും സം​ഘ​ടി​പ്പി​ച്ചു.

വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​മാ​ര്‍, വ​ന​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ള്‍, ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍, രാ​ജ​ഗി​രി വി​ശ്വ ജ്യോ​തി കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്‌​സ്, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.