ആ​ല​ങ്ങാ​ട്: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ നേ​പ്പാ​ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ലു​ട​മ പി​ടി​യി​ൽ.

ആ​ല​ങ്ങാ​ട് മാ​ളി​ക​പീ​ടി​ക​യി​ൽ മ​ല​ബാ​ർ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന ക​ണ്ണു​ർ സ്വ​ദേ​ശി ദാ​രു​ലി​ഷ്ക്ക് വീ​ട്ടി​ൽ ത​ൻ​വീ​റി​നെ​യാ​ണു(49) ആ​ല​ങ്ങാ​ട് പോ​ലീ​സ് പീ​ടി​കൂ​ടി​യ​ത്.കൂ​ലി ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ തു​ലാ​റാം മോ​ജ​യെ ഉ​ട​മ ആ​ലു​വ പ​റ​വൂ​ർ റോ​ഡി​ൽ വ​ച്ചു സ്കൂ​ട്ട​ർ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു കൈ​ക്കും കാ​ലി​നും ഗു​രു​ത​ര പ​രു​ക്കേ​റ്റ നേ​പ്പാ​ൾ സ്വ​ദേ​ശി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ര​ണ്ടു മാ​സം മു​ൻ​പാ​ണു സം​ഭ​വം ന​ട​ന്ന​ത്. തു​ട​ർ​ന്നു ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ഇ​ന്ന​ലെ ആ​ല​ങ്ങാ​ട് പോലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.