കൊ​ച്ചി: അ​ല​ന്‍ വാ​ക്ക​റു​ടെ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ ന​ട​ന്ന കൂ​ട്ട മൊ​ബൈ​ല്‍ മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് അ​റ​സ്റ്റി​ലാ​യ വ​സീം അ​ഹ​മ്മ​ദ് (32), ആ​തി​ക് ഉ​ര്‍ റ​ഹ്മാ​ന്‍ (38) എ​ന്നി​വ​രെ പ​രി​പാ​ടി ന​ട​ന്ന ബോ​ള്‍​ഗാ​ട്ടി പാ​ല​സി​ലും, എ​റ​ണാ​കു​ള​ത്ത് ഇ​വ​ര്‍ താ​മ​സി​ച്ച നോ​ര്‍​ത്തി​ലെ ലോ​ഡ്ജി​ലു​മ​ട​ക്കം എ​ത്തി​ച്ചാ​കും തെ​ളി​വെ​ടു​പ്പ്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി മു​ള​വു​കാ​ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​വ​രി​ല്‍ നി​ന്ന് 20 ഫോ​ണു​ക​ള്‍ ക​ണ്ടെ​ടു​ത്ത​തി​ല്‍ നി​ന്നും ഒ​രു ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണും ആ​റ് ഐ ​ഫോ​ണു​ക​ളും കൊ​ച്ചി​യി​ല്‍ നി​ന്നു ന​ഷ്ട​പ്പെ​ട്ട​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​തി​നി​ടെ കേ​സി​ലെ മു​ഖ്യ​പ്ര​തി യു​പി സ്വ​ദേ​ശി പ്ര​മോ​ദ് യാ​ദ​വ് വാ​ര​ണാ​സി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം. ഇ​യാ​ള്‍ അ​ട​ക്കം നാ​ലു​പേ​രാ​ണ് കേ​സി​ല്‍ ഇ​നി അ​റ​സ്റ്റി​ലാ​കാ​നു​ള്ള​ത്. മോ​ഷ്ടി​ക്കു​ന്ന ഫോ​ണു​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ആ​ളാ​ണ് പ്ര​മോ​ദ് യാ​ദ​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​ലെ പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്ത​തും ഇ​യാ​ളാ​ണ്.

അ​തി​നി​ടെ മും​ബൈ​യി​ല്‍ നി​ന്ന് അ​റ​സ്റ്റി​ലാ​യ സ​ണ്ണി ഭോ​ല യാ​ദ​വ് (27), ശ്യാം ​ബെ​ര​ന്‍​വാ​ള്‍ (32) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കും. ഇ​ന്ന് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചാ​ല്‍ ഇ​വ​രു​മാ​യും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. തു​ട​ര്‍​ന്ന് പ്ര​തി​ക​ളെ നാ​ല് പേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി​യും ചോ​ദ്യം ചെ​യ്യും.